ടാറ്റാ സൺസിന്റെ ഓഹരിവിപണിയിലെ ലിസ്റ്റിങ് ഒഴിവാക്കാൻ ടാറ്റാ ട്രസ്റ്റിന്റെ വമ്പൻ നീക്കം; രണ്ട് കമ്പനികൾ ലയിപ്പിക്കും

Published : Sep 28, 2026, 10:16 PM IST
Tata Sons

Synopsis

ടാറ്റാ സൺസിൽ ടാറ്റാ ട്രസ്റ്റിന് 66 ശതമാനം ഓഹരിയാണുള്ളത്. ടാറ്റാ സൺസിന്റെ ലിസ്റ്റിങ് ഒഴിവാക്കാനായി ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്(TESS) ടാറ്റാ കൺസൾട്ടിങ് എൻജിനീയർസ്(TCE) എന്നീ കമ്പനികളെ ടാറ്റാ സൺസുമായി ലയിപ്പിക്കാനാണ് ടാറ്റാ സൺസ് ബോർഡിനോട് ടാറ്റാ ട്രസ്റ്റ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈ: ടാറ്റാ ​ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനായി പുതിയ നീക്കങ്ങളുമായി ടാറ്റാ ട്രസ്റ്റ്. ടാറ്റാ സൺസിന്റെ ലിസ്റ്റിങ് ഒഴിവാക്കാനും റിസർവ് ബാങ്കിന്റെ എൻബിഎഫ്സി, സിഐസി ചട്ടക്കൂട്ടിൽനിന്ന് ഒഴിവാകാനുമായി രണ്ട് കമ്പനികൾ ലയിപ്പിക്കാനുള്ള പുനഃസംഘടനാ നിർദേശമാണ് ടാറ്റാ ട്രസ്റ്റ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടാറ്റാ സൺസിൽ ടാറ്റാ ട്രസ്റ്റിന് 66 ശതമാനം ഓഹരിയാണുള്ളത്. ടാറ്റാ സൺസിന്റെ ലിസ്റ്റിങ് ഒഴിവാക്കാനായി ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്(TESS) ടാറ്റാ കൺസൾട്ടിങ് എൻജിനീയർസ്(TCE) എന്നീ കമ്പനികളെ ടാറ്റാ സൺസുമായി ലയിപ്പിക്കാനാണ് ടാറ്റാ സൺസ് ബോർഡിനോട് ടാറ്റാ ട്രസ്റ്റ്സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പുനഃസംഘടനയ്ക്കായി റിസർവ് ബാങ്കിൽനിന്ന് എൻഒസി തേടാനും നിർദേശിച്ചിട്ടുണ്ട്.

ലയനം പൂർത്തിയാകുന്നതോടെ ടാറ്റാ സൺസിനെ എൻബിഎഫ്സിയോ സിഐസിയോ ആയി കണക്കാക്കാൻ കഴിയില്ലെന്നാണ് ടാറ്റാ ട്രസ്റ്റ്സ് വിലയിരുത്തുന്നത്. ലയനം പൂർത്തിയായാൽ ഈ വർ​ഗീകരണത്തിൽനിന്ന് ഒഴിവാകും. വെറും ഹോൾഡിങ് കമ്പനിയായി തുടരുന്നതിന് പകരം, ലയനത്തോടെ സ്വന്തമായി പ്രവർത്തന വരുമാനമുള്ള കമ്പനിയായി ടാറ്റാ സൺസ് മാറും.

2022-ലാണ് ആർബിഐ ടാറ്റാ സൺസിനെ അപ്പർ ലെയർ എൻബിഎഫ്സിയാക്കിയത്. ഇതോടെ ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടത് നിർബന്ധമായിരുന്നു. ഇതിൽനിന്ന് ഇളവ് തേടി ടാറ്റാ സൺസ് അപേക്ഷ നൽകിയിരുന്നെങ്കിലും ആർബിഐ ഇത് തള്ളിയിരുന്നു. തുടർന്നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായി തുടരാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ടാറ്റാ സൺസ് 80 വർഷത്തോളം സ്വന്തമായി പ്രവർത്തന വരുമാനമുള്ള കമ്പനിയായാണ് പ്രവർത്തിച്ചിരുന്നത്. 2004-ൽ പ്രത്യേക കമ്പനിയായി രൂപീകരിക്കുന്നത് വരെ ടിസിഎസും ടാറ്റാ സൺസിന്റെ ഭാ​ഗമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടുതട്ടിപ്പിൽ ഗുരുതര പരാതിയുമായി രാഹുൽ, 'ബേല എസ്റ്റേറ്റിലെ 728 പേരിൽ ഒരാളൊഴികെ എല്ലാവരുടെയും വോട്ട് വെട്ടി'
ഹോസ്റ്റലിലെ പ്രേതക്കഥ, വിദ്യാർഥിനികളെ കാണാനില്ലെന്ന് അഭ്യൂഹം, പീഡനാരോപണവും; സംഘർഷഭരിതമായി പഞ്ചാബിലെ രണ്ട് ക്യാമ്പസുകൾ; അന്വേഷണം