'ഗ്യാനേഷ് കുമാര്‍ രാജി വച്ച് മാപ്പ് സാക്ഷിയാകണം'; പോഡ്കാസ്റ്റില്‍ രാഹുല്‍ ഗാന്ധി; ദില്ലിയില്‍ പ്രതിഷേധം വീണ്ടും ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം

Published : Oct 17, 2026, 09:00 PM IST
rahul gandhi

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ത്യാ സഖ്യം പ്രതിഷേധം ശക്തമാക്കുന്നു.

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിഷേധം വീണ്ടും ശക്തമാക്കാന്‍ ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാര്‍ രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഇന്ത്യയെ അതൃപ്തി അറിയിക്കാന്‍ ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയക്ക് കത്തെഴുതി.

ദസറക്ക് ഇടവേള നല്‍കിയ പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്‍റെ നീക്കം. അടുത്ത ശനിയാഴ്ചയോടെ ദില്ലിയിലെത്താനുള്ള നിര്‍ദ്ദേശം എംപിമാര്‍ക്ക് നല്‍കും. ഏറ്റെവുമൊടുവില്‍ സുപ്രീംകോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എംപിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ദില്ലിയിലെത്തിക്കും. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് നീക്കം. 27ന് ദില്ലിയില്‍ സിപിഐ മനുഷ്യ ചങ്ങലയും തീര്‍ക്കും.

ഇതിനിടെ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുവജന സംഘടനാ നേതാക്കളും രാഹുല്‍ ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചു. പോലീസ് അതിക്രമം വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം രാഹുല്‍ ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില്‍ വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികതയില്ലെന്നും രാഹുല്‍ ഗാന്ധി പോഡ് കാസ്റ്റില്‍ പറഞ്ഞു.

അതേ സമയം ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നിരികേക്കേ പോലീസ് നടപടിയിലെ അതൃപ്തി ഇന്ത്യയെ നേരിട്ടറിയിക്കണമെന്ന് ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ആവശ്യപ്പെട്ടു. അടുത്തയാഴ്ച മാര്‍ക്കോ റൂബിയോ ഇന്ത്യിലെത്തും. കത്തില്‍ ഒപ്പുവച്ചിരിക്കുന്ന ഒരാളായ പ്രമീള ജയപാലിന്‍റെ പ്രസ്താവന ഇന്നലെ വിദേശ കാര്യമന്ത്രാലയം തള്ളിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചോക്ലേറ്റ് ചോദിച്ചപ്പോൾ അമ്മാവൻ കളിക്കാൻ കൊടുത്തത് തോക്ക്, അബദ്ധത്തിൽ വെടിപൊട്ടി 3 വയസുകാരന് ദാരുണാന്ത്യം
ജന്തർ മന്തറിലേക്ക് എൻഎസ്‍‍യുഐയുടെ മെഴുകുതിരി മാർച്ച്; പ്രവേശനകവാടത്തിൽ മാർച്ച് തടഞ്ഞ് പൊലീസ്, കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രവർത്തകർ