ജന്തർ മന്തറിലേക്ക് എൻഎസ്‍‍യുഐയുടെ മെഴുകുതിരി മാർച്ച്; പ്രവേശനകവാടത്തിൽ മാർച്ച് തടഞ്ഞ് പൊലീസ്, കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രവർത്തകർ

Published : Oct 17, 2026, 07:31 PM IST
nsui march delhi

Synopsis

എൻഎസ്‍‍യുഐ പ്രസിഡന്റ് വിനോദ് ജാക്കറുടെ നേതൃത്വത്തിലാണ് മെഴുകുതിരിയും കത്തിച്ചുള്ള പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സ്ത്രീകളെ ഉപദ്രവിച്ചവരെ ഉന്നത പദവി നൽകി സംരക്ഷിക്കുന്നതാണ് ബിജെപിയുടെ നിലപാടെന്ന് വിനോദ് ജാക്കർ ആരോപിച്ചു.

ന്യൂഡൽഹി: അങ്കിത ഭണ്ഡാരി കേസിൽ ദില്ലിയിൽ എൻഎസ്‍‍യുഐ പ്രതിഷേധം. ശനിയാഴ്ച വൈകിട്ട് എൻഎസ്‍‍യുഐ ജന്തർമന്തറിലേക്ക് നടത്തിയ മെഴുകുതിരി മാർച്ച് പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയാണ്.

എൻഎസ്‍‍യുഐ പ്രസിഡന്റ് വിനോദ് ജാക്കറുടെ നേതൃത്വത്തിലാണ് മെഴുകുതിരിയും കത്തിച്ചുള്ള പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സ്ത്രീകളെ ഉപദ്രവിച്ചവരെ ഉന്നത പദവി നൽകി സംരക്ഷിക്കുന്നതാണ് ബിജെപിയുടെ നിലപാടെന്ന് വിനോദ് ജാക്കർ ആരോപിച്ചു. സിക്കിം ഗവർണറുടെ കാര്യത്തിലും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തിലും ബിജെപിക്ക് ഒരേ നിലപാടാണ്. ഈ നീക്കത്തെ പ്രതിരോധിക്കും. ശക്തമായ പ്രതിഷേധവുമായി തെരുവിൽ തുടരുമെന്നും വിനോദ് ജാക്കർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരാറുകാരെ വിളിച്ചുവരുത്തി പണപ്പിരിവ്; ഫ്ളാറ്റിലും ലക്ഷങ്ങൾ; കൈക്കൂലിക്കേസിൽ സർക്കാർ എൻജിനീയറെ പിന്തുടർന്ന് പിടികൂടി വിജിലൻസ്
ആരാണ് കാവ്യ മാരൻ? 409 കോടി രൂപയുടെ ആസ്തി; വിവാഹത്തിന് മോദിയെയും വിജയ്‍യെയും ക്ഷണിച്ചു, വിവിഐപി പട