
ദില്ലി: വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ദില്ലി പോളിംഗ് ബൂത്തിലേക്ക് എത്തിയിരിക്കുകയാണ്. വലിയ സുരക്ഷയ്ക്ക് നടുവിലാണ് രാജ്യ തലസ്ഥാനത്ത് വോട്ടിംഗ് നടക്കുന്നത്. 10 മണിയോടെ 4.33 ശതമാനം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. രാഷ്ട്രീയ -സാമൂഹിക- സിനിമ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരടക്കം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുടുംബസമേതമാണ് വോട്ട് ചെയ്യുന്നതിനായി എത്തിയത്. അദ്ദേഹത്തിന്‍റെ മകന്‍ ആദ്യമായാണ് വോട്ട് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അരവിന്ദ് കെജ് രിവാൾ ദില്ലിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് പോലെ രാജ്യത്തിന്റെയും ദില്ലിയുടെയും ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനും കുടുംബത്തിനൊപ്പമാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭാര്യക്ക് ഒപ്പമെത്തി വോട്ട് ചെയ്തു. രാജേന്ദ്രപ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാര്യ സീമാസിസോഗിയക്ക് ഒപ്പമെത്തി വോട്ട് ചെയ്തു.
ബിജെപി എംപി മീനാക്ഷി ലേഖി ദില്ലിയില്‍ വോട്ട് ചെയ്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ വോട്ട് ചെയ്തു.
ദില്ലി ലഫ്ററ. ഗവര്‍ണര്‍ അനില്‍ ബെയ്ജാന്‍ ഭാര്യയ്ക്ക് ഒപ്പമെത്തി വോട്ട് ചെയ്തു.
ബോളീവുഡ് താരം തപ്സി പന്നു ദില്ലിയില്‍ കുടുംബസമേതമെത്തി വോട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam