ഷഹീൻബാഗിലെ പോളിംഗ് ബൂത്തുകളിൽ നീണ്ട നിര; കനത്ത സുരക്ഷ

Web Desk   | Asianet News
Published : Feb 08, 2020, 09:49 AM IST
ഷഹീൻബാഗിലെ പോളിംഗ് ബൂത്തുകളിൽ നീണ്ട നിര;  കനത്ത സുരക്ഷ

Synopsis

വലിയ ആവേശത്തോടെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്ന കാഴ്ചയാണ് രാവിലെ മുതൽ ദില്ലിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന ഷഹീൻബാഗിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് 

ദില്ലി: പൗരത്വ നിയമ ഭേദഗതിയുടെ ഈറ്റില്ലമായ ഷഹീൻബാഗിൽ രാവിലെ മുതൽ വോട്ടര്‍മാരുടെ നീണ്ട നിര. എല്ലാ ബൂത്തിന് മുന്നിലും അതിരാവിലെ മുതൽ വോട്ട് രേഖപ്പെടുത്താൻ വോട്ടര്‍മാര്‍ ക്യു നിൽക്കുകയാണ്. കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്. ദില്ലി തെര‍ഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ 40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഷഹീൻബാഗിൽ മാത്രം വിന്യസിച്ചിട്ടുള്ളത്,

 കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദിവസങ്ങളായി ഷഹീൻബാഗിൽ പ്രക്ഷോഭം നടക്കുകയാണ്. എട്ട് മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. ന്യൂനപക്ഷങ്ങൾക്ക് നിര്‍ണ്ണായക സ്വാധീനം ഉള്ള പ്രദേശത്ത് ജനവിധി എന്തെന്ന ആകാംക്ഷയും നിലവിലുണ്ട്. 

തുടര്‍ന്ന് വായിക്കാം: ദില്ലിയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു, പോളിംഗ് റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുനമ്പം വഖഫ് ഭൂമി തർക്കം: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു