
ദില്ലി: അവശ്യ സർവീസുകൾ മാത്രമല്ല മുഴുവൻ ചരക്കു വാഹനങ്ങളും അതിർത്തിയിൽ പിടിച്ചിടാതെ കടത്തി വിടണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര അഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
ചരക്കുഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കുന്നത് കൂടാതെ എല്ലാം സംസ്ഥാനങ്ങളും അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സൌകര്യങ്ങളും ഒരുക്കി നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം തൊഴിലും വരുമാനവും നഷ്ടമായ അതിഥി തൊഴിലാളികൾ രാജ്യവ്യാപകമായി കുടുങ്ങി കിടക്കുന്നുണ്ട്.
പൊതുഗതാഗതസൗകര്യം ലഭ്യമാല്ലാത്തതിനാൽ നൂറുകണക്കിന് കിലോമീറ്റർ നടന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് മറുനാടൻ തൊഴിലാളികൾ ഈ സാഹചര്യത്തിലാണ് ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ചികിത്സ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam