ഒരു കുടുംബത്തിലെ നാല് പേരടക്കം തമിഴ് നാട്ടിൽ എട്ട് പേർക്ക് കൊവിഡ്; 10 മാസം പ്രായമുള്ള കുഞ്ഞിനും രോഗം

Published : Mar 29, 2020, 07:56 PM IST
ഒരു കുടുംബത്തിലെ നാല് പേരടക്കം തമിഴ് നാട്ടിൽ എട്ട് പേർക്ക് കൊവിഡ്; 10 മാസം പ്രായമുള്ള കുഞ്ഞിനും രോഗം

Synopsis

തമിഴ്നാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ച എട്ട് പേരിൽ ഒരാൾ പത്ത് മാസം പ്രായമുള്ള കുഞ്ഞാണ്.

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് എട്ടു പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ നാല് പേരടക്കം എട്ട് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം  സ്ഥിരീകരിച്ചവരിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞും  ഉൾപ്പെടും. രോഗബാധിതരെല്ലാം ഈറോഡ് സ്വദേശികളാണ്. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം അൻപതായി.

കർണാടകയിൽ ഇന്നു  ഏഴ് പേർക്ക് കൂടി കൊവിഡ് രോഗബാധ  സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചൻ കോട്ടെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ അഞ്ച് സഹപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 
 

PREV
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ