നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തിന് രണ്ട് വര്‍ഷം കൂടി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Jun 26, 2019, 6:15 PM IST
Highlights

മോദി സര്‍ക്കാറിന്‍റെ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതികളുടെ പ്രധാന ആസൂത്രകനായിരുന്നു അമിതാഭ് കാന്തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

ദില്ലി: നിതി ആയോഗ് സി ഇ ഒ സ്ഥാനത്ത് അമിതാഭ് കാന്തിന് രണ്ട് വര്‍ഷം കൂടി കാലാവധി കേന്ദ്രസർക്കാർ നീട്ടി നല്‍കി. 2021 ജൂണ്‍30 വരെയാണ് അമിതാഭ് കാന്തിന് കാലാവധി നീട്ടി നല്‍കിയത്. 2016 ഫെബ്രുവരി 17നാണ് രണ്ട് വര്‍ഷത്തേക്ക് നിതി ആയോഗ് സി ഇ ഒ ആയി അമിതാഭ് കാന്ത് ചുമതലയേറ്റത്. 2018 ല്‍ കാലാവധി പൂർത്തിയായപ്പോൾ ഇത് ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ വർഷം ജൂണ്‍ അവസാനത്തോടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു.

മോദി സര്‍ക്കാറിന്‍റെ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതികളുടെ പ്രധാന ആസൂത്രകനായിരുന്നു അമിതാഭ് കാന്തെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അമിതാഭ് കാന്താണ് വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കുന്നതിനായി അതിഥി ദേവോ ഭവ: പദ്ധതി ആവിഷ്‌കരിച്ചതിനും പിന്നില്‍. ദില്ലി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ജെ എന്‍ യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അമിതാഭ് കാന്ത് മോദി സര്‍ക്കാറിന്‍റെ വിശ്വസ്ത ഉദ്യോഗസ്ഥനാണ്. 

click me!