
ദില്ലി: അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്രസർക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അടുത്ത ചീഫ് ജസ്റ്റിനെ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രസർക്കാര്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയോട് ആവശ്യപ്പെട്ടുവെന്നാണ് വാർത്ത. അടുത്തമാസം 23 ന് നിലവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ എസ്എ ബോബ്ഡെ ഈ സ്ഥാനത്ത് നിന്ന് വിരമിക്കും. ഈ സാഹചര്യത്തിലാണ് പിൻഗാമിയെ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോള്‍ സുപ്രീംകോടതിയിലുള്ള ഏറ്റവും മുതിര്‍ന്ന ജഡ്ജിക്ക് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യതയുണ്ടാകും. നിലവില്‍ ജസ്റ്റിസ് എൻവി രമണയാണ് സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam