
ബംഗളൂരു: കർണാടക അതിർത്തിയിൽ ഇന്ന് മുതൽ വീണ്ടും നിയന്ത്രണം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതൽ കടത്തിവിടില്ല. തലപ്പാടിയിൽ കെഎസ്ആർടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കർണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കൊവിഡിന്റെ രണ്ടാം തരംഗ മുന്നറിയിപ്പിനെത്തുടർന്നാണ് കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കർണാടക ഇതിനു മുമ്പ് പലതവണ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് ഒഴിവാക്കുകയായിരുന്നു. നിയന്ത്രണങ്ങൾ അടിയന്തര ചികിത്സയ്ക്ക് പോകുന്നവരെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. അതേസമയം, കൊവിഡ് ജാഗ്രത ശക്തമാക്കാന്‍ കേന്ദ്രസർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam