കൊവിഡ് പ്രതിരോധത്തിനായി പണം തേടുന്നതിനിടെ കുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ച് കേന്ദ്രം

By Web TeamFirst Published Apr 4, 2020, 3:44 PM IST
Highlights

കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി സഹാമഭ്യർത്ഥികുകയും. വിദേശത്ത് നിന്നുള്ള സഹായമടക്കം തേടുകയും ചെയ്യുന്ന സമയത്താണ് കേന്ദ്രത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. 

ദില്ലി: കുംഭമേളയ്ക്കായി 375 കോടി രൂപ അനുവദിച്ച് കേന്ദ്രം. 2021ൽ ഹരിദ്വാറിൽ വച്ച് നടക്കാൻ പോകുന്ന കുംഭമേളയുടെ നടത്തിപ്പിനായാണ് കേന്ദ്ര ധനമന്ത്രാലയം ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി സഹാമഭ്യർത്ഥികുകയും. വിദേശത്ത് നിന്നുള്ള സഹായമടക്കം തേടുകയും ചെയ്യുന്ന സമയത്താണ് കേന്ദ്രത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. 

2021 ജനുവരി പതിനഞ്ച് മുതൽ മാർച്ച് 4 വരെയാണ് കുംഭമേള ഹരിദ്വാറിൽ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു ഇതിനുള്ള മറുപടിയായാണ് 375 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങയിരിക്കുന്നത്. തുക അനുവദിച്ച കേന്ദ്രത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു കഴിഞ്ഞു. 

ഇതൊരു സാധാരണ നടപടിക്രമമാണെന്നും എല്ലാ വർഷവും കുംഭമേളയ്ക്ക് പണം അനുവദിക്കാറുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. 

Read more at: കൊവിഡ് 19 പ്രതിരോധം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17287 കോടി അനുവദിച്ചു

തത്സമയ വാ‍ർത്തകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ലൈവ്. 

click me!