
ഹൈദരാബാദ്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങൾക്ക് 1000 രൂപ ധനസഹായം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 1.3 കോടി ദാരിദ്ര കുടുംബങ്ങൾക്ക് ഈ സഹായധനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പാവപ്പെട്ടവർക്കും ആഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. നേരത്തെ ഉത്തർപ്രദേശ് അടക്കമുള്ള സർക്കാരുകൾ പല വിഭാഗങ്ങൾക്കും ഇത്തരത്തിൽ സഹായം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam