ഫൈറ്റർ ജെറ്റുകളും നിരീക്ഷണ സംവിധാനങ്ങളും, പ്രതിരോധ മേഖലയിൽ വമ്പൻ പദ്ധതികൾ; 84560 കോടിയുടെ ഇടപാടിന് അംഗീകാരം

Published : Feb 16, 2024, 11:18 PM ISTUpdated : Feb 16, 2024, 11:28 PM IST
ഫൈറ്റർ ജെറ്റുകളും നിരീക്ഷണ സംവിധാനങ്ങളും, പ്രതിരോധ മേഖലയിൽ വമ്പൻ പദ്ധതികൾ; 84560 കോടിയുടെ ഇടപാടിന് അംഗീകാരം

Synopsis

കര, വായു, നാവിക സേനകൾക്കും  കോസ്റ്റ് ഗാർഡിനും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനാണ് ഇടപാട്

ദില്ലി: പ്രതിരോധ മേഖലയിൽ  84,560 കോടി രൂപയുടെ ഇടപാടിന് കേന്ദ്ര സർക്കാർ അംഗീകാരം. പുതിയ വലിയ പദ്ധതികള്‍ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് 84560 കോടിയുടെ ഇടപാടിന് അംഗീകാരം നല്‍കിയത്. കര, വായു, നാവിക സേനകൾക്കും  കോസ്റ്റ് ഗാർഡിനും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനാണ് ഇടപാട്. വായുവിൽ നിന്ന് തന്നെ ഇന്ധനം നിറക്കുന്നതിനുള്ള കൂടുതൽ വിമാനങ്ങൾ , മീഡിയം റേഞ്ച് നിരീക്ഷണ സംവിധാനം എന്നിവ ഉള്‍പ്പടെ അത്യാധുനിക പ്രതിരോധ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഭൂരിപക്ഷവും ഇന്ത്യൻ കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത.

ആലുവ മണപ്പുറത്തെ അഖിലേന്ത്യാ പ്രദര്‍ശനം; ബെംഗളൂരുവിലെ കമ്പനിക്ക് നല്‍കിയ കരാര്‍ ഹൈക്കോടതി റദ്ദാക്കി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി
എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ