അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന 5 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പൂട്ടിട്ട് കേന്ദ്രം, നിരോധിച്ചത് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം

Published : Feb 25, 2026, 11:11 AM IST
OTT Banned in India

Synopsis

ഫെബ്രുവരി 24-നാണ് മന്ത്രാലയം 5 ഒിടിടി ആപ്പുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. നടപടിക്രമങ്ങൾ പാലിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.

ദില്ലി: അശ്ലീല വെബ്സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ ബ്ലോക്ക് ചെയ്തത്. പണം ഈടാക്കി പോൺ വീഡിയോസ് സംപ്രേഷണം ചെയ്യുന്ന ഒടടി പ്ലാറ്റ്ഫോമുകളാണ് ഇവ. ഫെബ്രുവരി 24-നാണ് മന്ത്രാലയം 5 ഒിടിടി ആപ്പുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. നടപടിക്രമങ്ങൾ പാലിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരം സർക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്തത്. 2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾക്കും അശ്ലീലതയ്‌ക്കെതിരായ നിയമങ്ങൾക്കും വിധേയമായി ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ആപ്പുകൾ അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും നടത്തിയെന്നാണ് കണ്ടെത്തൽ. പൊതു മര്യാദ നിലനിർത്തുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ധാർമ്മികമായ രീതികൾ ഉറപ്പാക്കുന്നതിനുമാണ് ആപ്പുകൾ ബാൻ ചെയ്തതെന്ന് കേന്ദ്രം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂക്കുകയർ മുറുക്കി ഡിജിസിഎ: യാത്രക്കാരുടെ സുരക്ഷ മുഖ്യമെന്ന് നിലപാട്; നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങൾ
പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു, 'ഒരാള്‍ പോലും വോട്ടര്‍ പട്ടികയിൽ നിന്ന് അകാരണമായി പുറത്താകരുത്'