മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ; സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെ ഭാ​ഗമെന്ന് വിശദീകരണം

Published : Sep 25, 2026, 08:11 PM ISTUpdated : Sep 25, 2026, 09:15 PM IST
afspa

Synopsis

മണിപ്പൂരിൽ വിവിധ ഭാഗങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) നീട്ടി കേന്ദ്ര സർക്കാർ. നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടി

ദില്ലി: മണിപ്പൂരിൽ സായുധ സേന പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം നീട്ടി. പതിമൂന്ന് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിയമം ആറ് മാസത്തേക്ക് നീട്ടി ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടിയിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽവരും. പ്രദേശങ്ങളിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് നടപടി. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായാണ് നീക്കം. സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്നതാണ് നിയമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സ്റ്റാലിൻ സാർ, വായ തുറന്ന് സംസാരിക്കൂ'; വീരമണി പോക്സോ കേസിൽ ഡിഎംകെ സർക്കാരിനെ കടന്നാക്രമിച്ച് വിജയ്
ഗ്യാനേഷിനെതിരെ ദില്ലിയിലെ തെരുവിൽ നടത്തിയ സംയുക്ത പ്രതിഷേധം അക്രമാസക്തമായി; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി