ഗുജറാത്ത് കലാപത്തെ തുടർന്ന് നരേന്ദ്രമോദിയെ മാറ്റാൻ വാജ്പേയ് ആലോചിച്ചിരുന്നെന്ന് സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ്. രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചതിലെ വിമർശനവും പുസ്തകത്തിലുണ്ട്. പുസ്തകത്തിനെതിരെ ബിജെപി കടുത്ത വിമർശനവുമായി രംഗത്തെത്തി.

ദില്ലി‌: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ വാജ്പേയ് ആലോചിച്ചിരുന്നെന്ന് സോണിയ ഗാന്ധി. എന്നാൽ പാർട്ടിയിലെ സമ്മർദ്ദത്തിൽ പിന്മാറിയെന്നും മുസ്ലിങ്ങളാണ് കലാപത്തിന് ഇരയായതെന്നും സോണിയ ഓർമ്മക്കുറിപ്പിൽപറയുന്നു. രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചതിലും പുസ്തകത്തിൽ വിമർശനം. പ്രധാനമന്ത്രിമാരായ വിപി സിംഗും ,ചന്ദ്രശേഖറും അലംഭാവം കാട്ടിയെന്നും അവസാന കാലം ഒപ്പമുണ്ടായിരുന്നത് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ മാത്രമായിരുന്നുവെന്നും ഓർമ്മക്കുറിപ്പിൽ പറയുന്നു. സുരക്ഷയിൽ ആശങ്കപ്പെട്ട രാഹുൽ വിദേശത്ത് നിന്ന് താൻ വരേണ്ടി വരിക പിതാവിൻ്റെ ശവസംസ്ക്കാരത്തിനായിരിക്കുമെന്ന് പറഞ്ഞതായും സോണിയ.

അതേ സമയം, സോണിയയുടെ പുസ്തകത്തിനെതിരെ വിമർശനം കടുപ്പിച്ച് ബിജെപി. ബൊഫോഴ്സ് അഴിമതിയെ കുറിച്ചൊന്നും പുസ്തകത്തിൽ മിണ്ടുന്നില്ലെന്ന് ബിജെപി നേതാക്കൾ. സിഖ് കലാപ്ത്തെ കുറിച്ച് എഴുതിയത് തെറ്റായ കാര്യങ്ങളാണ്. സോണിയക്കും രാജീവ് ​ഗാന്ധിക്കും ഒട്ടാവിയോ ക്വത്രോച്ചിയുമായുള്ള ബന്ധം എന്തെന്ന് അറിയണം. സോണിയ ബാബറി മസ്ജിദിനെ കുറിച്ചാണ് കൂടുതൽ ആശങ്കപ്പെടുന്നതെന്നും പ്രീണന രാഷ്ട്രീയമാണ് സോണിയ തുടരുന്നതെന്നും ബിജെപിയുടെ പ്രതികരണം.