enforcement| ഇഡി ഡയറക്ടറുടെ കാലാവധി ഒരുവര്‍ഷം കൂടി നീട്ടി ഉത്തരവ് ഇറക്കി

Published : Nov 17, 2021, 08:45 PM ISTUpdated : Nov 17, 2021, 08:47 PM IST
enforcement| ഇഡി ഡയറക്ടറുടെ കാലാവധി  ഒരുവര്‍ഷം കൂടി നീട്ടി ഉത്തരവ് ഇറക്കി

Synopsis

കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി 5 വർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയിരുന്നു. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീംകോടതി നിർദ്ദേശം മറിക്കടക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.

ദില്ലി: ഇഡി ഡയറക്ടർ ( enforcement directorate ) എസ് കെ മിശ്രയുടെ ( director sanjay kumar mishra ) കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അടുത്ത നവംബർ വരെയാണ് കാലാവധി നീട്ടിയത്. എസ് കെ മിശ്രയുടെ സർവീസ് ഈ മാസം അവസാനിരിക്കെയാണ് നടപടി. കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി 5 വർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയിരുന്നു. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീംകോടതി നിർദ്ദേശം മറിക്കടക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.

നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാർ ഓര്‍ഡിനന്‍സ് ഇറക്കിയത്. രണ്ട് വർഷം വരെയായിരുന്നു ഡയറക്ടർമാരുടെ കാലാവധി. 

Read Also : സിബിഐ - ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ