Asianet News MalayalamAsianet News Malayalam

സിബിഐ - ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ

നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. 

CBI and ED Chiefs Tenures Extended Up To 5 Years
Author
Delhi, First Published Nov 14, 2021, 5:42 PM IST

ദില്ലി: സിബിഐ, ഇഡി ഡയറക്ടർമാരുടെ (Director of CBI and ED) കാലാവധി നീട്ടുന്നതിന് പ്രത്യേക ഓർഡിനൻസ് ഇറക്കി കേന്ദ്രസർക്കാർ. അഞ്ച് വർഷം വരെ കാലാവധി നീട്ടാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഓർഡിനൻസ്. നിലവിൽ രണ്ട് വർഷം വരെയാണ് ഡയറക്ടർമാരുടെ കാലാവധി. നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടി നൽകരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് വർഷം 

സിബിഐ, ഇ ഡി മേധാവിമാരുടെ കാലാവധി നീട്ടിയതിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തതിനുള്ള പ്രതിഫലമാണ് അന്വേഷണ ഏജൻസികളുടെ കാലാവധി നീട്ടാനുള്ള തീരുമാനമെന്ന് കോൺ​ഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്വി കുറ്റപ്പെടുത്തി. പാ‍ർലമെൻ്റെിനെ അവ​ഗണിച്ച് സ‍ർക്കാർ ഓർഡിനൻസ് രാജ് നടത്തുകയാണെന്നും അദ്ദേഹം വിമ‍ർശിച്ചു. 

Follow Us:
Download App:
  • android
  • ios