അർബുദ, പ്രമേഹ മരുന്നുകൾക്ക് വില കുറയും; 71 അവശ്യ മരുന്നുകളുടെ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ

Published : Jul 15, 2025, 11:57 AM IST
Tablet

Synopsis

സർക്കാർ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വിൽപ്പന വിലയിൽ ജിഎസ്‍ടി കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് അനുമതിയുണ്ട്.

ന്യൂഡൽഹി: സ്തനാർബുദം, അലർജി, പ്രമേഹം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 71 അവശ്യ മരുന്നുകളുടെ വില കേന്ദ്ര സർക്കാർ നിശ്ചയിച്ചു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. സർക്കാർ നിജപ്പെടുത്തിയ വിലയ്ക്ക് പുറമെ ചില്ലറ വിൽപ്പന വിലയിൽ ജിഎസ്‍ടി കൂടി ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് അനുമതിയുണ്ട്.

സ്തനാർബുദത്തിനും ആമാശയ അർബുദത്തിനുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Trastuzumab എന്ന മരുന്നിന്റെ വില ഒരു വയലിന് 11,966 രൂപയായാണ് എൻപിപിഎ നിശ്ചയിച്ചിരിക്കുന്നത്. റിലയൻസ് ലൈഫ് സയൻസസാണ് ഈ മരുന്ന് നിർമ്മിക്കുന്നത്. വയറ്റിലെ അൾസർ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ക്ലാരിത്രോമൈസിൻ, എസോമെപ്രസോൾ, അമോക്സിസിലിൻ എന്നിവ അടങ്ങിയ ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കോമ്പിനേഷൻ മരുന്നിന്റെ വില ഒരു ടാബ്ലറ്റിന് 162.5 രൂപയായി നിശ്ചയിച്ചു.

അതുപോലെ, ചില ഗുരുതര അണുബാധകൾക്കെതിരെ ഉപയോഗിക്കുന്ന സെഫ്‌ട്രിയാക്സോൺ, ഡൈസോഡിയം എഡെറ്റേറ്റ്, സൾബാക്ടം പൗഡർ എന്നിവ അടങ്ങിയ മരുന്നിന്റെ വില ഒരു വയലിന് 626 രൂപയായി നിശ്ചയിച്ചു. സിറ്റാഗ്ലിപ്റ്റിൻ അടങ്ങിയ 25 പ്രമേഹ മരുന്നുകളുടെയും എംപാഗ്ലിഫ്ലോസിൻ അടങ്ങിയ നിരവധി പ്രമേഹ മരുന്ന് കോമ്പിനേഷനുകളുടെയും ചില്ലറ വിൽപ്പന വിലയും എൻപിപിഎ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ ഔഷധ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുകയും പുനഃപരിശോധിക്കുകയും ചെയ്യുന്ന സർക്കാർ റെഗുലേറ്ററി ഏജൻസിയാണ് എൻപിപിഎ.

മരുന്ന് നിർമ്മാതാക്കൾ ഡീലർമാർക്കും സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും സർക്കാരിനും വിലവിവര പട്ടിക നൽകണമെന്ന് ഏതാനും മാസങ്ങൾ മുമ്പ് എൻപിപിഎ ഉത്തരവിട്ടിരുന്നു. ഇത് പരിശോധിച്ച് എൻപിപിഎ നിശ്ചയിച്ച വിലയിൽ തന്നെയാണോ മരുന്നുകൾ വിൽക്കുന്നതെന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സഹായിക്കും. ചില്ലറ വിൽപനക്കാരനും വിതരണക്കാരനും തങ്ങളുടെ സ്ഥാപനങ്ങളിൽ വില വിവര പട്ടിക എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നേരത്തെ നിർദേശം നൽകിയിരുന്നു. ഈ നിർദേശം ഓൺലൈൻ വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകമാണെന്നും ഉത്തരവിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ