പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി

Published : Feb 17, 2026, 04:09 PM IST
pslv c61 failure

Synopsis

ഐഎസ്ആർഒയിൽ ഒരു ദൗത്യം പരാജയപ്പെട്ടാൽ ഇന്‍റേണൽ ആയുള്ള അന്വേഷണവും പഠനവുമാണ് നടക്കാറ്. ഇസ്രൊയ്ക്ക് പുറത്ത് നിന്നൊരാളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു സമിതി ചരിത്രത്തിൽ ആദ്യമാണ്.

തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്‍റെ പരാജയം പഠിക്കാൻ പുതിയ സമിതി വരുന്നു. പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ. വിജയരാഘവൻ അധ്യക്ഷനും മുൻ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉപാധ്യക്ഷനുമായാണ് പുതിയ സമിതി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പരാജയം പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചത്. നേരത്തെ കെ.ശിവന്റെ നേതൃത്വത്തിലൊരു സമിതി പരാജയം പഠിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചോ എന്നതിൽ വ്യക്തയില്ല.

ഐഎസ്ആർഒയിൽ ഒരു ദൗത്യം പരാജയപ്പെട്ടാൽ ഇന്‍റേണൽ ആയുള്ള അന്വേഷണവും പഠനവുമാണ് നടക്കാറ്. ഇസ്രൊയ്ക്ക് പുറത്ത് നിന്നൊരാളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു സമിതി ചരിത്രത്തിൽ ആദ്യമാണ്. ഈ സമിതിയുടെ ആദ്യ യോഗം നടന്നതായാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിഎസ്എസിയിലടക്കം എത്തി പരിശോധിച്ച് മടങ്ങിയതിന് ശേഷമാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം: പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവൽ തിരുവനന്തപുരത്തെത്തിയിരുന്നു. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞ‌രെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിന്‍റെ തുമ്പ സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ജനുവരി പന്ത്രണ്ടിനാണ് പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിന് പിന്നാലെ കേന്ദ്രത്തിൻ്റെ തിരുത്തൽ; ദില്ലിയിൽ നടക്കുന്ന എഐ ഉച്ചകോടി ക്ഷണിതാക്കളിൽ നിന്ന് ബിൽ ഗേറ്റ്സിൻ്റെ പേര് വെട്ടി
പൊലീസിൻ്റെ അപ്രതീക്ഷിത നീക്കത്തിൽ പിടിയിലായത് മലയാളി യുവാക്കളടക്കം നിരവധി പേർ; ബെംഗളൂരുവിൽ വ്യാപക പരിശോധന; വൻ മയക്കുമരുന്ന് വേട്ട