കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിന് പിന്നാലെ കേന്ദ്രത്തിൻ്റെ തിരുത്തൽ; ദില്ലിയിൽ നടക്കുന്ന എഐ ഉച്ചകോടി ക്ഷണിതാക്കളിൽ നിന്ന് ബിൽ ഗേറ്റ്സിൻ്റെ പേര് വെട്ടി

Published : Feb 17, 2026, 04:06 PM IST
AI Impact Summit

Synopsis

എപ്സ്റ്റീൻ ഫയൽസിലെ പരാമർശത്തെ തുടർന്നുണ്ടായ കോൺഗ്രസ് വിമർശനത്തിന് പിന്നാലെ ആഗോള എഐ ഇംപാക്ട് ഉച്ചകോടി ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പേര് നീക്കം ചെയ്തു. ഇന്ത്യയുടെ എഐയിലെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: ആ​ഗോള എഐ ഇംപാക്ട് ഉച്ചകോടിയിലെ ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് ബിൽ ​ഗേറ്റ്സിന്റെ പേര് നീക്കി. എപ്സ്റ്റീൻ ഫയൽസിൽ പലതവണ പരാമർശിച്ചിട്ടും ഉച്ചകോടിയിലെ മുഖ്യ ക്ഷണിതാക്കളിൽ ബിൽ ​ഗേറ്റ്സിന്റെ പേര് ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് വിമർശനം ഉന്നയിച്ചതോടെയാണ് പേര് നീക്കിയത്. ഇതാണോ ബിജെപിയുടെ പുതിയ ഇന്ത്യയെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പരിഹാസം. പിന്നാലെയാണ് ബിൽ ഗേറ്റ്സിന്റെ പേര് എഐ സമ്മിറ്റ് വെബ്സൈറ്റിൽ നിന്നും നീക്കിയത്. അതേസമയം ആ​ഗോള എഐ ഇംപാക്ട് ഉച്ചകോടി ഇന്ത്യയുടെ പ്രാ​ഗൽഭ്യം ലോകത്തിന് മുന്നിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

എപ്സ്റ്റീനുമായുള്ള കൂട്ടുകെട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറഞ്ഞ ബിൽ ഗേറ്റ്സ് നേരത്തെ പരസ്യമായി മാപ്പും പറഞ്ഞിരുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ബിൽ ഗേറ്റ്സ് ആന്ധ്ര പ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം കൃഷിയിടങ്ങളടക്കം സന്ദർശിച്ചിരുന്നു. വിവിധ ലോക നേതാക്കളടക്കം ആയിരങ്ങളാണ് ഓരോ ദിവസവും ദില്ലിയിൽ നടക്കുന്ന ആ​ഗോള എഐ ഉച്ചകോടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ഭാഷകളിലെ എഐ ഉപയോ​ഗം, ഭരണം, റോഡ് സുരക്ഷ, വിവരാധിഷ്ഠിത എഐ മുതലായ വിഷയങ്ങളിലായിരുന്നു ഇന്നലെ ചർച്ചകൾ. ഇന്ന് എഐ സുരക്ഷ, നൈപുണ്യ വികസനം, സാങ്കേതിക വിദ്യയുടെ ജനാധിപത്യവൽക്കരണം മുതലായ വിഷയങ്ങളും ഉച്ചകോടി ചർച്ച ചെയ്യും. എഐയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പ്രാ​ഗൽഭ്യം ലോകത്തിന് മുന്നിൽ ഉച്ചകോടിയിലൂടെ വ്യക്തമാകുമെന്നും, മനുഷ്യ പുരോ​ഗതിക്കായി ഉത്തരവാദിത്വത്തോടെ എഐയെ ഉപയോ​ഗപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബന്ധത ഉറപ്പിക്കുന്നതാണെന്നും മോദി എക്സിൽ കുറിച്ചു. അതിനിടെ ഉച്ചകോടിയുടെ ക്രമീകരണത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വ്യാപക പരാതി ഉയരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി എത്തിയപ്പോൾ സുരക്ഷാ ക്രമീരണങ്ങളുടെ ഭാഗമായി സ്റ്റാളുകൾ ഒഴിപ്പിച്ചതിന് പിന്നാലെ സ്റ്റാളുകളിൽ നിന്ന് എഐ ഉപകരണങ്ങൾ അടക്കം മോഷണം പോയെന്ന് പരാതി ഉയർന്നു. ഇതടക്കം ചൂണ്ടികാട്ടിയാണ് കോൺഗ്രസ് വിമർശനം കടുപ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസിൻ്റെ അപ്രതീക്ഷിത നീക്കത്തിൽ പിടിയിലായത് മലയാളി യുവാക്കളടക്കം നിരവധി പേർ; ബെംഗളൂരുവിൽ വ്യാപക പരിശോധന; വൻ മയക്കുമരുന്ന് വേട്ട
ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; രണ്ടു വിദേശപൗരൻമാർ കസ്റ്റഡിയിൽ, പിടികൂടിയത് ക്രിസ്റ്റൽ രൂപത്തിലുള്ള മെറ്റാമെറ്റാഫീൻ