എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്രാനുമതി; തീവ്ര ബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ല

Published : May 20, 2020, 04:26 PM ISTUpdated : May 20, 2020, 07:17 PM IST
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്രാനുമതി; തീവ്ര ബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ല

Synopsis

സാമൂഹിക ആകലം പാലിച്ച് വേണം പരീക്ഷകൾ നടത്താൻ. കണ്ടെയ്ൻമെന്റ് സോണിൽ പരിക്ഷാകേന്ദ്ര അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്താൻ പ്രത്യേക ബസ് അനുവദിക്കാം.

ദില്ലി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകി കൊണ്ട് കേന്ദ്രം ഇത്തരവിറക്കി. കൊവിഡ് തീവ്ര ബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ല.

ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. സാമൂഹിക ആകലം പാലിച്ച് പരീക്ഷകൾ നടത്താമെന്ന് അമിത് ഷാ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ പരീക്ഷാകേന്ദ്ര അനുവദിക്കില്ല. വിദ്യാർത്ഥികളുടെ താൽപര്യം കണക്കിലെടുത്താണ് തീരുമാനം. വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിലെത്താൻ പ്രത്യേക ബസ് അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

മെയ് മാസം നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ജൂണിലേക്ക് മാറ്റാൻ സംസ്ഥാനം തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രാനുമതി. ലോക്ഡൗൺ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രം കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വിട്ടുവീഴ്ചക്ക് തയ്യാറായത്. നാലാംഘട്ട ലോക്ഡൗണിന്റെ പ്രഖ്യാപനത്തിൽ ഈ മാസം 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. 

Also Read: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്
'അന്നെന്‍റെ വീട് പൊളിച്ചില്ലേ, ഇവിടം വിടാൻ ഭീഷണിപ്പെടുത്തിയില്ലേ': മുംബൈയിൽ ഉദ്ധവിനെ മറികടന്ന് ഭരണം പിടിച്ച് ബിജെപി, അത്യാഹ്ലാദത്തിൽ കങ്കണ