ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ; എടുത്ത കേസുകൾ പിൻവലിക്കണം

By Web TeamFirst Published Jul 14, 2021, 8:03 PM IST
Highlights

റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിർദേശം.

ദില്ലി: ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിൽ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിർദേശം.

പോലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും നിർദ്ദേശമുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ 3 വർഷം വരെ തടവ് ലഭിക്കുന്നതായിരുന്നു 66 A നിയമം. ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും ആണെന്ന് ചൂണ്ടികാട്ടി ഇത് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!