
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സംഘടിതമായ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.
സര്‍ക്കാർ അനാസ്ഥയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി പരാമര്‍ശങ്ങളും, വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടും മമത ബാനര്‍ജിക്ക് മേല്‍ സമ്മര്‍ദ്ദമാകുകയാണ്. പലായനം ചെയ്തവരുടെ പുരധിവാസം അടിയന്തരമായി നടത്തണമെന്ന് നിര്‍ദ്ദേശിച്ച വസ്തുതാന്വേഷണ സമിതി പ്രത്യേക കോടതികള്‍ സ്ഥാപിച്ച് കേസിലെ വിചാരണ വേഗത്തിലാക്കണമെന്നടക്കം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍
1. ഇരകള്‍ക്കെതിരായ കേസുകള്‍ അമ്പരിപ്പിക്കുന്നു
2. കൊച്ചുപെണ്‍കുട്ടികളെ പോലും വെറുതെ വിട്ടില്ല
3. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ വലിയ വീഴ്ച
4. ഇരകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നില്ല
5.പരാതി നല്‍കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടു
6. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് മുന്‍പിലെത്തിയത് പരാതി കൂമ്പാരം
7. ഇരകളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നില്ല
8.റേഷന്‍കാര്‍ഡ് വീണ്ടും നല്‍കാനുള്ള നടപടി പോലുമില്ല
അതേസമയം ആര്‍ക്കും പരാതിയില്ലെന്നാണ് സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്
വസ്തുതാന്വേഷണ സമിതി നിരീക്ഷണങ്ങള്‍
1. അരങ്ങേറിയത് രാഷ്ട്രീയ പകപോക്കല്‍
2. സാമ്പത്തികമായും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ശ്രമം
3. ഗൂഡോലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല
4. പലായനം ചെയ്തവരെ തിരിക കൊണ്ടുവരാന്‍ ശ്രമമില്ല
5. നിരവധി പേര്‍ക്കെതിരെ കള്ളക്കേസുകള്‍
സമിതി നിര്‍ദ്ദേശങ്ങള്‍
വാര്‍ഡ് തലം മുതല്‍ സമാധാന സമിതികള്‍ വേണം
പലായനം ചെയ്തവരെ സുരക്ഷിതരായി തിരികെ എത്തിക്കണം. പുനരധിവാസവും ഉറപ്പ് വരുത്തണം
പ്രത്യേക സാമ്പത്തിക പാക്കേജ് വേണം
കേസില്‍ പുനരന്വേഷണം വേണം
വിചാരണക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam