കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

By Web TeamFirst Published Oct 9, 2019, 2:41 PM IST
Highlights

  50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേട്ടമാകുന്ന തീരുമാനമാണിത്. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം.
 

ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത 17 ശതമാനമാകും.  50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേട്ടമാകുന്ന തീരുമാനമാണിത്. കേന്ദ്ര മന്ത്രിസഭയുടേതാണ് തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിനായി 1600 കോടി രൂപ നീക്കിവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ ആശാപ്രവര്‍ത്തകരുടെ വേതനം ഇരട്ടിയായി വര്‍ധിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 1000 ൽ നിന്ന് 2000 രൂപയായാണ് വേതനം വര്‍ധിപ്പിക്കുക. 

പലായാനം ചെയ്ത കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് സാമ്പത്തികസഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് അഞ്ചരലക്ഷം രൂപയാണ് ധനസഹായമായി നല്‍കുക. 5300 കുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക.
 

click me!