അധ്യാപകര്‍ക്ക് ബിരുദം വേണം, ന്യായമായ ഫീസ്; ലംഘിച്ചാല്‍ പിഴ, കോച്ചിംഗ് സെന്‍ററുകളോട് കേന്ദ്രസര്‍ക്കാര്‍

Published : Jan 19, 2024, 02:50 PM ISTUpdated : Jan 19, 2024, 03:34 PM IST
അധ്യാപകര്‍ക്ക് ബിരുദം വേണം, ന്യായമായ ഫീസ്; ലംഘിച്ചാല്‍ പിഴ, കോച്ചിംഗ് സെന്‍ററുകളോട് കേന്ദ്രസര്‍ക്കാര്‍

Synopsis

സ്വകാര്യ പരിശീലനകേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതികൾ കേന്ദ്രസർക്കാരിന് ലഭിച്ചതോടെയാണ് ഇടപെടൽ. കർശനനിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്.

ദില്ലി: സ്വകാര്യ കോച്ചിംഗ് സെന്റുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രസർക്കാർ. കോച്ചിംഗ് സെന്ററുകൾക്ക് 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുത് എന്നതടക്കം പുതിയ മാർഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം നിയമനിർമ്മാണം നടത്തേണ്ടി വരും.  

നിർദ്ദേശങ്ങൾ ലംഘിച്ചാൽ 25000 മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തണം. സ്വകാര്യ പരിശീലനകേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതികൾ കേന്ദ്രസർക്കാരിന് ലഭിച്ചതോടെയാണ് ഇടപെടൽ. കർശനനിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രാലയങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞേ പ്രവേശനം അനുവദിക്കാവൂ. 

തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകരുത്. ബിരുദത്തിൽ താഴെ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കരുത്, അദ്ധ്യാപകരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണം. ന്യായമായ ഫീസേ വാങ്ങാവൂ, മുഴുവൻ ഫീസ് നൽകിയ ചേരുന്നവർ ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ ബാക്കി തുക തിരികെ നൽകണം. പല ശാഖകൾ ഉള്ള സ്ഥാപനങ്ങൾക്ക് ഓരോനിന്നും രജിസ്ട്രേഷൻ വേണം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ 25000 മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കാം.

വീഴ്ച ആവർത്തിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കാം. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ മാർഗരേഖ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. ഇത് അനുസരിച്ച് സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തണം. നേരത്തെ ബീഹാർ, ഗോവ, യുപി ഉൾപ്പെടെ സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തിയിരുന്നു. വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, കോച്ചിംഗ് സെന്ററുകളിലെ സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവ കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ.

ഗാർഹിക ജോലിക്കാരിയെ പീഡിപ്പിച്ചു, ഡിഎംകെ നേതാവിന്റെ മകനും മരുമകൾക്കുമെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനം; മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ