കയറ്റുമതിയുമായി ബന്ധപ്പെട്ട് മൂന്നുലക്ഷം രൂപയുടെ കോഴ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ രണ്ടുപേരെയും ഈ മാസം 23 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു.

ദില്ലി: കോഴ ഇടപാടിനെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു. ദുബായിലെ കമ്പനിയുമായി ബന്ധപ്പെട്ട കോഴ ഇടപാടിലാണ് അറസ്റ്റ്. പ്രതിരോധ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ, കയറ്റുമതി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ദീപക് കുമാർ ശർമ്മ, ഇയാളുടെ സഹായി വിനോദ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കയറ്റുമതിയുമായി ബന്ധപ്പെട്ട് മൂന്നുലക്ഷം രൂപയുടെ കോഴ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ രണ്ടുപേരെയും ഈ മാസം 23 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇവരിൽ നിന്നും മൂന്നലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുമായി ചേർന്ന് ഉപകരണങ്ങൾ വാങ്ങുന്നത് കോഴ ഇടപാട് നടത്തിയെന്നാണ് ആരോപണം.

Actor Sreenivasan Demise | Asianet News Live | Malayalam News Live | Live Breaking News l KeralaNews