
ദില്ലി: വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിച്ചു. നിലവിലെ നാരീ ശക്തി നിയമപ്രകാരം മണ്ഡല പുനർ നിർണയത്തിന് ശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. എന്നാൽ ഇതിന് മുൻപ് തന്നെ അടുത്ത വർഷം ആദ്യം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് ഭേദഗതി കൊണ്ടുവരുന്നത്.
വനിതാ സംവരണം നടപ്പാക്കേണ്ട മണ്ഡലങ്ങൾ നറുക്കിട്ട് തീരുമാനിക്കുമെന്നാണ് സൂചന. വനിതാ സംവരണത്തിനായി 2029 വരെ കാത്തിരിക്കരുതെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനാൽ ബില്ലിനെ വിവിധ കക്ഷികൾ പിന്തുണയ്ക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam