'വാക്സീന്‍ വില കുറയ്ക്കണം'; മരുന്ന് കമ്പനികള്‍ക്ക് കത്തയച്ചെന്ന് കേന്ദ്രം

Published : Apr 26, 2021, 07:28 PM IST
'വാക്സീന്‍ വില കുറയ്ക്കണം'; മരുന്ന് കമ്പനികള്‍ക്ക് കത്തയച്ചെന്ന് കേന്ദ്രം

Synopsis

ഓക്സിജന്‍ പ്രതിസന്ധിയും വാക്സീന്‍ ക്ഷാമവും രൂക്ഷമാകുമ്പോള്‍  ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം തീവ്രമാകുകയാണ്.   

ദില്ലി: വാക്സീന്‍റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനികള്‍ക്ക് കത്ത് അയച്ചെന്ന് കേന്ദ്രം. സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമാണ് കത്തയച്ചത്. ഓക്സിജന്‍ പ്രതിസന്ധിയും വാക്സീന്‍ ക്ഷാമവും രൂക്ഷമാകുമ്പോള്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കൊവിഡ് വ്യാപനം തീവ്രമാകുകയാണ്. 

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത്  മൂന്നരലക്ഷത്തിലധികം പേര്‍ കൂടി കൊവിഡ് രോഗികളായി. രോഗവ്യാപനം തീവ്രമായതിനാല്‍ വീട്ടിലും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച ആരോഗ്യ മന്ത്രാലയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മുഖ്യമന്ത്രി മോഹമില്ല, ചിലരങ്ങനെ ചിത്രീകരിച്ചു', വിമതനാകാനില്ലെന്ന് തരൂർ, പ്രശ്നങ്ങൾ നേരിട്ട് അറിയിക്കണമെന്ന് നേതാക്കൾ
സർക്കാർ ജീവനക്കാർക്ക് സോഷ്യൽ മീഡിയാ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ, ബിഹാർ സർക്കാരിന്റെ സുപ്രധാന തീരുമാനം