കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങളിലെ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്രം, കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍

Published : May 21, 2021, 11:22 AM ISTUpdated : May 21, 2021, 11:26 AM IST
കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങളിലെ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്രം, കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍

Synopsis

കേരളത്തിന്‍റെ ഓക്സിജന്‍ നഴ്സ് മാതൃകയാണ് പട്ടികയില്‍ ഇടം നേടിയത്. ഓക്സിജന്‍ ഫലപ്രദമായി ഉപയോ​ഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കേരളം ഓക്സിജന്‍ നഴ്സ് മാതൃക മുന്നോട്ട് വെച്ചത്

ദില്ലി: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടപ്പാക്കിയ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

കേരളത്തിന്‍റെ ഓക്സിജന്‍ നഴ്സ് മാതൃകയാണ് പട്ടികയില്‍ ഇടം നേടിയത്. ഓക്സിജന്‍ ഫലപ്രദമായി ഉപയോ​ഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കേരളം ഓക്സിജന്‍ നഴ്സ് മാതൃക മുന്നോട്ട് വെച്ചത്. ഇന്നലെ പ്രധാനമന്ത്രി 54 ജില്ലാ മജിസ്ട്രേറ്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എറണാകുളം കളക്ടര്‍ ഓക്സിജന്‍ നഴ്സ് മാതൃക വിശദീകരിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

11കാരി നേരിട്ടത് അതിക്രൂരമായ പീഡനം, തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണം; ബിജെപി പ്രവർത്തകനടക്കം 3 പേർ അറസ്റ്റിൽ
തീരാത്ത പക; 22കാരനെ വെട്ടി ഭാര്യയുടെ ബന്ധുക്കൾ; ആക്രമണം പ്രണയവിവാഹത്തിന്റെ പേരിൽ