രാജ്യത്ത് ഇന്ന് 2,59,591 പുതിയ രോ​ഗികൾ; കൊവിഡ് അനാഥമാക്കിയവരെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

By Web TeamFirst Published May 21, 2021, 10:24 AM IST
Highlights

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കണം. ഇതിനായി 107.49 കോടി രൂപ വകയിരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദില്ലി: കൊവിഡ് അനാഥമാക്കിയ സ്ത്രീകളെയും, കുട്ടികളേയും, വയോധികരെയും സംരക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കണം. ഇതിനായി 107.49 കോടി രൂപ വകയിരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം,  രാജ്യത്ത് 24 മണിക്കുറിനിടെ 2,59,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ 4,209 പേർ കൊവിഡ് മൂലം മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 2,91,331 ആയി. ഇതുവരെ 2,60,31,991 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 30,27,925 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!