
ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രം വീണ്ടും ചർച്ചകൾക്ക് തയ്യാറായേക്കും. കർഷകരുമായി ചർച്ചക്ക് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചിട്ടില്ല.
കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷം മരവിപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കണം. ഇക്കാലയളവില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കാമെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ കർഷക നേതാവ് നരേഷ് ടികായത്തും ഇന്നലെ പ്രകടിപ്പിച്ചിരുന്നു
അതേസമയം സമരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഹരിയാനയിലെ അർദ്ധസൈനികരുടെ സേവനം നീട്ടി.അതിർത്തികളിൽ നാളെ യുവ കിസാൻ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കൾ സമരം നയിക്കും. രാജ്യത്തെ യുവാക്കളോട് അതിർത്തിയിലെ കർഷക സമരങ്ങളിൽ പങ്കെടുക്കാൻ കർഷകർ ആഹ്വാനം ചെയ്തു. .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam