
ദില്ലി: ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ ഖനനാനുമതി നൽകരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അനധികൃത ഖനനം തടയാനും ആരവല്ലി മലനിരകളുടെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് നിർദേശം. ഖനനം തടയേണ്ട പുതിയ മേഖലകൾ കണ്ടെത്താൻ ഐസിഎഫ്ആർഇക്ക് നിർദ്ദേശം നൽകിയതായി കേന്ദ്രം അറിയിച്ചു. നിലവിലെ ഖനന പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയതായും കേന്ദ്രം അറിയിച്ചു.
ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 26ന് ആയിരങ്ങളെ അണിനിരത്തി ജയ്പൂരിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ആരവല്ലി മലനിരകളുടെ പുതിയ നിർവചനം സുപ്രീം കോടതി അംഗീകരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജസ്ഥാനിലും ഹരിയാനയിലും കാണാനായത്. പ്രതിഷേധത്തിന് പിന്നാലെ രാഷ്ട്രീയ പോരും ശക്തമായി. സമുദ്ര നിരപ്പിൽ നിന്ന് നൂറ് മീറ്റർ ഉയരമുള്ള മലനിരകളെ മാത്രമേ ആരവല്ലിയുടെ ഭാഗമായി അംഗീകരിക്കേണ്ടതുള്ളു എന്നാണ് സുപ്രീംകോടതി നിർദേശം. ഖനന മാഫിയ ഇത് മുതലെടുക്കുന്നു എന്നാണ് കോൺഗ്രസിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam