
ദില്ലി: രാജ്യത്ത്14 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് 14 ആപ്പുകൾ നിരോധിച്ചത്. ഈ ആപ്പുകൾ പാക്കിസ്ഥാനിൽനിന്നും സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലെ ഭീകരർ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.
ഇതോടെ ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടിക തയ്യാറാക്കിയ ശേഷം, ഈ മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചു. ഇതിന് ശേഷമാണ് 14 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്. 2000 - ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഐ എം ഒ ഉൾപ്പെടെ 14 മൊബൈൽ മെസഞ്ചർ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് നിരോധനം. ജമ്മു കശ്മീരിലും പാക്കിസ്ഥാനിലെ അവരുടെ ഹാൻഡ്‌ലർമാരുമായും ആശയവിനിമയം നടത്താൻ തീവ്രവാദികൾ ഈ ആപ്പുകൾ ഉപയോഗിക്കുന്നതാണ് കാരണം. ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകൾ.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഭരണ അതോറിറ്റിയായ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (MEITY) ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, സംസ്ഥാനത്തിന്റെയും പൊതു ക്രമത്തിന്റെയും സുരക്ഷ.പൊതു ക്രമം, ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താൽപ്പര്യം, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയ്ക്ക് ഭീഷണിയായേക്കാവുന്ന പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമെതിരെ ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം നടപടിയെടുക്കാനാകും.
കേന്ദ്ര സർക്കാർ നിരോധിച്ച ആപ്പുകൾ ചുവടെ
Crypviser
Enigma
Safeswiss
Wickrme
Mediafire
Briar
BChat
Nandbox
Conion
IMO
Element
Second line
Zangi
Threema