കൊവിഡ് പ്രകൃതി ദുരന്തമല്ല, നഷ്ടപരിഹാരം നൽകാനാവില്ലെന്നും കേന്ദ്രം

By Web TeamFirst Published Jun 20, 2021, 9:46 AM IST
Highlights

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി

ദില്ലി: കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കൊവിഡിനെ പ്രകൃതി ദുരന്തങ്ങൾക്ക് സമാനമായി കണക്കാക്കാനാവില്ല. കൊവിഡ് നേരിടുന്നതിനുള്ള നടപടികൾക്കുള്ള തുകയെ ഇത് ബാധിക്കും. നികുതി വരുമാനം കുറയുന്നതും നഷ്ടപരിഹാരം നൽകുന്നതിന് തടസമായി കേന്ദ്രം വാദിച്ചു.

click me!