അതിഥി തൊളിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര നിര്‍ദ്ദേശം; ആവശ്യമെങ്കിൽ കൗൺസിലിംഗും

By Web TeamFirst Published Apr 2, 2020, 2:57 PM IST
Highlights

മനശാസ്ത്ര വിദഗ്ധർ ക്യാമ്പുകൾ സന്ദർശിക്കണം. പൊലീസും ഭരണകൂടവും മനുഷ്യത്വപരമായി പെരുമാറണം

ദില്ലി: അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. തൊഴിലാളി ക്യാമ്പുകളിൽ ആവശ്യത്തിന് വൈദ്യ സഹായം അടക്കം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് പുതിയ നിര്‍ദ്ദേശങ്ങൾ നൽകി. 

തൊഴിലാളി  ക്യാമ്പുകളിൽ കഴിയുന്നവർക്ക് വൈദ്യസഹായം ലഭ്യമാക്കണം. മനശാസ്ത്ര വിദഗ്ധർ ക്യാമ്പുകൾ സന്ദർശിക്കണം. പൊലീസും ഭരണകൂടവും മനുഷ്യത്വ പരമായി പെരുമാറണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. 

ക്യാമ്പുകളിലെ സ്ഥിതി മനസിലാക്കി ഇടപെടലുകൾ നടത്താൻ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കണം.  സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

click me!