
ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ് അമൃത്പാൽ സിംഗിനെ പാർപ്പിച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവർത്തിച്ചു.
പഞ്ചാബിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അമൃത്പാൽ സിംഗിനെ അസം ദീബ്രുഗഡിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് ഇന്നലെ മാറ്റിയത്. അസം പൊലീസിലെ കമാൻഡോകളെടയടക്കം വിന്യസിച്ച് ജയിലിനുള്ള സുരക്ഷ കൂട്ടി. ജയിലിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കി ഒറ്റയ്ക്കാണ് അമൃത്പാലിനെ പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും റോയും ജയിലിൽ അമൃത്പാലിനെ ചോദ്യം ചെയ്യം. ലണ്ടനിലെ ഇന്ത്യൻ എംബസി അക്രമം അന്വേഷിക്കുന്ന എൻഐഎയുടെ സംഘവും അസമിലേക്ക് പോകും.
പപ്പൽ പ്രീത് അടക്കുള്ള അമൃത്പാലിന്റെ 9 അനുയായികളും ഇതേ ജയിലിലാണുള്ളത്. ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടിനെ കുറിച്ചും ഏജൻസികൾ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ അമൃത്പാലിനെതിരെ പൊലീസ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഖലിസ്ഥാൻ വാദികൾ ആക്രമം നടത്തിയത്. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam