കേന്ദ്രസഹമന്ത്രിയും കുടുംബവും റോഡപകടത്തില്‍പ്പെട്ടു, മന്ത്രിക്ക് ഗുരുതരപരിക്ക്, ഭാര്യ മരിച്ചു

Published : Jan 11, 2021, 10:12 PM ISTUpdated : Jan 11, 2021, 10:22 PM IST
കേന്ദ്രസഹമന്ത്രിയും കുടുംബവും റോഡപകടത്തില്‍പ്പെട്ടു, മന്ത്രിക്ക് ഗുരുതരപരിക്ക്, ഭാര്യ മരിച്ചു

Synopsis

ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു.  അങ്കോളയിൽ വച്ചാണ് അപകടമുണ്ടായത്. 

കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും ദക്ഷിണ കന്നടയിൽ അപകടത്തിൽപെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. അങ്കോളയിൽ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെപിഎയ്ക്കും പരിക്കേറ്റിട്ടുണ്ട്. 

മന്ത്രിയെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രധാനമന്ത്രി ഗോവ മുഖ്യമന്ത്രിയെ വിളിച്ചു ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട്. 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'