
ദില്ലി: കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022 , 2023 വർഷത്തെ പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. കഥകളി വിഭാഗത്തിൽ മാർഗി വിജയകുമാർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവർക്കാണ് പുരസ്ക്കാരം. മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണൻ, കലാ വിജയൻ എന്നിവർക്ക് പുരസ്ക്കാരം ലഭിക്കും. കർണാടക സംഗീതത്തിൽ ബോംബെ ജയശ്രീക്കും കൂടിയാട്ടത്തിൽ മാർഗി മധു ചാക്യാർ, ചെണ്ട വിഭാഗത്തിൽ പി.കെ. കുഞ്ഞിരാമൻ, തോൽപാവക്കൂത്തിൽ കെ. വിശ്വനാഥ പുലവർ എന്നിവർക്കും പുരസ്ക്കാരമുണ്ട്. കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് ജി. വേണുവിനും പുരസ്ക്കാരം ലഭിക്കും. അക്കാദമി ഫെലോഷിപ്പുകളും യുവ കലാകാരൻമാർക്കുള്ള ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam