
ദില്ലി: ഇന്ത്യയിലെ കൊവിഡ് കണക്കുകൾ പൂർണ്ണമായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകൾ തള്ളി കേന്ദ്രം. എന്തെങ്കിലും തെളിവിന്റെ പുറത്തല്ല, ന്യൂയോക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും വളച്ചൊടിച്ച കണക്കുകളാണ് നൽകിയിരിക്കുന്നതെന്നും നിതി ആയോഗ് അംഗവും ഇന്ത്യയുടെ കൊവിഡ് ടാസ്ക് ഫോഴ്സ് തലവനുമായ വി കെ പോൾ ആരോപിച്ചു.
ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് ലക്ഷത്തിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിലെ യഥാർത്ഥ കൊവിഡ് മരണം എന്നാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസിന്റെ ലേഖനത്തിൽ പറയുന്നത്. എന്നാൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ചിലപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിലും കൂടുതൽ ആകാൻ സാധ്യതയുണ്ട്.
എന്നാൽ മരണത്തിന്റെ കണക്കുകളിൽ അങ്ങനെ സംഭവിക്കില്ലെന്നും പോൾ പറഞ്ഞു. ഇതേ കണക്കുകൾ പ്രകാരം മൂന്നിരട്ടി എന്നത് ന്യൂയോരക്കിനും ബാധകമായാൽ മരണം 50000 ആയിരിക്കില്ലോ എന്നും എന്നാൽ 16000 മാത്രമല്ലേ ന്യൂയോർക്കിലെ മരണനിരക്കെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam