
ദില്ലി: ഗർഭായ ക്യാൻസറിനെതിരെ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞം തുടങ്ങാൻ കേന്ദ്രസർക്കാർ. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ അജ്മീറിൽ പരിപാടി ഉദ്ഘാടനം ചെയ്യും. 14 വയസ് പൂർത്തിയായ 15 വയസ് തികയാത്ത പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. മൂന്ന് മാസം നീളുന്നതാണ് ആദ്യ വാക്സിൻ ഡ്രൈവ്. എല്ലാ സംസ്ഥാനങ്ങൾക്കും പരിപാടിയിൽ വെർച്വലായി ഭാഗമാകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഗാർഡാസിൽ 4 സിംഗിൾ ഡോസ് വാക്സിനാണ് നൽകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam