ചണ്ഡീഗഡ്-ദീബ്രു​ഗഡ് എക്സ്പ്രസ് പാളം തെറ്റി, ചില കോച്ചുകൾ തലകീഴായി മറിഞ്ഞു; 2 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Published : Jul 18, 2024, 04:06 PM ISTUpdated : Jul 18, 2024, 04:40 PM IST
ചണ്ഡീഗഡ്-ദീബ്രു​ഗഡ്  എക്സ്പ്രസ് പാളം തെറ്റി, ചില കോച്ചുകൾ തലകീഴായി മറിഞ്ഞു; 2 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Synopsis

അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.  

ലഖ്നൌ: ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ ട്രെയിനപകടം. ചണ്ഡിഗഡ് - ദീബ്രു​ഗഡ് ദിൽബർ​ഗ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു. രണ്ട് പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവ‍‌ർത്തനം തുടങ്ങി. അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.  

ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമെന്തെന്ന് ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 12 കോച്ചുകൾ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചു. ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.

നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ലഖ്‌നൗ ഡിവിഷനിൽ ഹെൽപ്പ് ലൈൻ തുടങ്ങി 
- ഫർകേറ്റിംഗ് (FKG): 9957555966
- മരിയാനി (MXN): 6001882410
- സിമാൽഗുരി (SLGR): 8789543798
- ടിൻസുകിയ (NTSK): 9957555959
- ദിബ്രുഗഡ് (DBRG): 9957555960

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്