ചണ്ഡീഗഡ് സർവകലാശാല വിവാദം: നഗ്ന വീഡിയോ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയവരിൽ സൈനികനും

Published : Sep 24, 2022, 07:59 PM IST
ചണ്ഡീഗഡ് സർവകലാശാല വിവാദം: നഗ്ന വീഡിയോ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയവരിൽ സൈനികനും

Synopsis

നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഉയാൾ നടത്തിയ ചാറ്റിന്റെ വിവരങ്ങൾ പെൺകുട്ടിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്

ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവകലാശാലയിലെ വിവാദ വീഡിയോ കേസിൽ സൈനികൻ അറസ്റ്റിൽ. പെൺകുട്ടിയെ ദൃശ്യങ്ങളാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ജമ്മു സ്വദേശിയായ സൈനികനാണ് അറസ്റ്റിലായത്. അരുണാചലിലെ സേല പാസ്സിൽ ജോലി ചെയ്യുന്നു സഞ്ജീവ് സിംഗിനെ സൈന്യത്തിന്റെയും അരുണാചൽ പൊലീസിന്റെ സഹായത്തോടെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഉയാൾ നടത്തിയ ചാറ്റിന്റെ വിവരങ്ങൾ പെൺകുട്ടിയുടെ ഫോണിൽ നിന്ന് ലഭിച്ചതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ഇയാളുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. പ്രതിയെ പഞ്ചാബിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നഗ്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് സഞ്ജീവ് സിംഗ്. പെൺകുട്ടി, സുഹൃത്ത് എന്നിവരുൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ രണ്ടുപേരും കൂടുതൽ പേരുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പക്കൽ നിന്ന് പെൺകുട്ടിയുടെ 12 വീഡിയോകൾ കൂടി പൊലീസ് കണ്ടെത്തിയിരുന്നു.  
 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്