തിരുപ്പതി ലഡുവിൽ മൃ​ഗക്കൊഴുപ്പെന്ന് ലാബ് റിപ്പോർട്ട്; വൈഎസ്ആർ കോൺ​ഗ്രസിനെതിരെ ചന്ദ്രബാബു നായിഡു

Published : Sep 19, 2024, 08:57 PM ISTUpdated : Sep 19, 2024, 08:58 PM IST
തിരുപ്പതി ലഡുവിൽ മൃ​ഗക്കൊഴുപ്പെന്ന് ലാബ് റിപ്പോർട്ട്; വൈഎസ്ആർ കോൺ​ഗ്രസിനെതിരെ ചന്ദ്രബാബു നായിഡു

Synopsis

രാഷ്‌ട്രീയ നേട്ടത്തിനായി മോശമായ എന്തും ചെയ്യാൻ ചന്ദ്രബാബു നായിഡു മടിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്ന് വൈഎസ്ആർസിപിയുടെ വൈവി സുബ്ബ റെഡ്ഡി പ്രതികരിച്ചു.

ഹൈദരാബാദ്: തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വൈഎസ്ആർ കോൺ​ഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു രം​ഗത്ത്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്.

വൈഎസ്ആർ കോൺ​ഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യിൽ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുപ്പതി ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ കൊണ്ടാണ് ഉണ്ടാക്കിയത്. അവർ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും കഴിഞ്ഞ ദിവസം അമരാവതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ക്ഷേത്രത്തിലെ എല്ലാ അന്നദാനങ്ങൾക്കും ​ഗുണനിലവാരമുള്ള സാധനങ്ങളാണ് ഉപയോ​ഗിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. ജഗൻ മോഹൻ റെഡ്ഡി ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

Read More... എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു; സുജിത് ദാസിനെതിരെയും അന്വേഷണം

അവർക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാൻ കഴിഞ്ഞില്ലെന്നും നായുഡു കുറ്റപ്പെടുത്തി. രാഷ്‌ട്രീയ നേട്ടത്തിനായി മോശമായ എന്തും ചെയ്യാൻ ചന്ദ്രബാബു നായിഡു മടിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്ന് വൈഎസ്ആർസിപിയുടെ വൈവി സുബ്ബ റെഡ്ഡി പ്രതികരിച്ചു. ചന്ദ്രബാബു നായുഡുവിന്റെ ആരോപണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും രം​ഗത്തെത്തി. തിരുപ്പതിയിൽ പ്രതിദിനം മൂന്ന് ലക്ഷം ലഡു ർമ്മിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇവ നിർമ്മിക്കുന്നതിനായി ക്ഷേത്ര ട്രസ്റ്റ് ആറുമാസം കൂടുമ്പോൾ ഇ-ടെൻഡർ വഴി വൻതോതിൽ നെയ്യ് വാങ്ങുകയാണ് പതിവ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നു, ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നത്': അമിത് ഷാ
'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം