'പുറത്തിറങ്ങുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിടേണ്ടി വരും, അത് ചെയ്യിപ്പിക്കരുത്': തെലങ്കാന മുഖ്യമന്ത്രി

By Web TeamFirst Published Mar 24, 2020, 9:58 PM IST
Highlights

നിരീക്ഷണത്തിൽ കഴിയാത്തവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. 
 

ഹൈദരാബാദ്: ലോക്ക് ഡൗണിനോട് സഹകരിച്ചില്ലെങ്കില്‍ സൈന്യത്തെ വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിടേണ്ടി വരുമെന്നും തന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കരുതെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. നിരീക്ഷണത്തിൽ കഴിയാത്തവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. 

അതേസമയം കൊവിഡ് 19-ന്‍റെ വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ന് മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്‍റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം. 

click me!