
നാഗ്പുര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആര്‍എസ്എസിന്റെ അജണ്ടകളാണ് പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും എന്‍പിആറെന്നും ആസാദ് ആരോപിച്ചു. നാഗ്പൂരില്‍ ഭീം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആര്‍എസ്എസ് മേധാവിയോട് ഒരു ആശയം പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്. നുണകളുടെ മറനീക്കി പുറത്തുവരൂ. ഇത് ജനാധിപത്യമാണ്. നിങ്ങളുടെ അജണ്ടയുമായി തzരഞ്ഞെടുപ്പില്‍ മത്സരിക്കൂ. അപ്പോള്‍ ആളുകള്‍ പറഞ്ഞുതരും മനുസ്മൃതിക്ക് അനുസരിച്ചാണോ അതോ ഭരണഘടനയ്ക്ക് അനുസരിച്ചാണോ രാജ്യം മുന്നോട്ടു പോകേണ്ടതെന്ന്,"ആസാദ് പറഞ്ഞു. ശിംബാഗ് ഗ്രൗണ്ടില്‍ യോഗം ചേരുന്നതിന് ഭീം ആര്‍മിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് അനുമതി നല്‍കുകയായിരുന്നു.
Read Also: സുപ്രീം കോടതിയുടെ സംവരണ വിധിക്കെതിരെ ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി
ആസാദ് ആഹ്വാനം ചെയ്ത ബന്ദിൽ ദില്ലിയിൽ റോഡ് തടയൽ, നൂറ് കണക്കിന് സ്ത്രീകൾ തെരുവിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam