ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്‍റെ ഉപദേശകന്‍ അന്തിമ ദേശീയ പൗരത്വ പട്ടികയ്ക്ക് പുറത്ത്

By Web TeamFirst Published Sep 7, 2019, 10:03 AM IST
Highlights

ഞങ്ങളുടെ കുടുംബം അസമിലാണ് ഉള്ളത്. ജോര്‍ഹട്ടില്‍ ഞങ്ങള്‍ക്ക് ഭൂമിയുമുണ്ട്. 

ദില്ലി: അസമില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്‍റെ ഉപദേശകനുമായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമി അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്ത്. ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ പട്ടികയില്‍ അദ്ദേഹവും കുടുംബവും ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ അഹമ്മദാബാദിലാണ് താമസിക്കുന്നതെന്നും പക്ഷേ കുടുംബം അസമിലാണ് ഉള്ളതെന്നും  ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു. 

'കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത്. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ടാകാം. പക്ഷേ ഞങ്ങളുടെ കുടുംബം അസമിലാണ് ഉള്ളത്. ജോര്‍ഹട്ടില്‍ ഞങ്ങള്‍ക്ക് ഭൂമിയുമുണ്ട്. ഇപ്പോള്‍ താമസിക്കുന്ന  അഹമ്മദാബാദിലാണ് ഞങ്ങള്‍ക്ക് വോട്ടവകാശമുള്ളത്. 

ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ലാന്‍റ് ഡോക്യുമെന്‍റ്സ് കാണിച്ച് അത് പരിഹരിക്കാമെന്നാണ് കരുതുന്നതെന്ന് ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു. 

അസം നിയമസഭാ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ഇദ്ദേഹത്തിന്‍റെ സഹോദരാണ്. പൗരത്വ പട്ടികയില്‍ നിന്നും പുറത്തായതിനെക്കുറിച്ച് സഹോദരനോട് സംസാരിച്ച് ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുമെന്നും എന്നാല്‍ അസ്സമിലേക്ക് തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
 

click me!