ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം

Published : Dec 07, 2025, 03:34 PM IST
zubeen garg death case update

Synopsis

ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കും.

ദിസ്പൂർ: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കും. സിംഗപ്പൂരിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ രണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ അടങ്ങിയതാണ് കുറ്റപത്രം. കേസിൽ ഗാർഗിന്റെ ബന്ധുവും മാനേജറും പരിപാടി സംഘാടകനും അടക്കം ഏഴുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വെളിപ്പെടുത്തിയിരുന്നെങ്കിലും കൊലപാതകി ആരെന്ന് പറഞ്ഞിരുന്നില്ല. സാമ്പത്തിക ഇടപാടുകളാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ.

സുബീൻ ​ഗാർ​ഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി

അസം നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിലാണ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞത്. സെപ്തംബർ 19 നാണ് സിംഗപ്പൂരിൽ നീന്തുന്നതിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർഗ് മരണപ്പെട്ടത്. 'ഗ്യാങ്സ്റ്റർ' എന്ന ഹിന്ദി സിനിമയിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് സുബീൻ ഗാർഗ് ദേശീയ ശ്രദ്ധ നേടിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു