വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം

Published : Dec 07, 2025, 12:36 PM IST
Ayodhya mosque

Synopsis

രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി വന്ന് ആറ് വർഷമായിട്ടും അയോധ്യയിലെ ധന്നിപൂരിൽ നിർദ്ദിഷ്ട മുസ്ലിം പള്ളിയുടെ നിർമ്മാണം ആരംഭിച്ചിട്ടില്ല. പ്ലാനിന് അനുമതി ലഭിക്കാത്തതും സമുദായത്തിലെ എതിർപ്പുകളുമാണ് കാലതാമസത്തിന് കാരണം. 

ലഖ്‌നൗ: രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി അവകാശ കേസിൽ സുപ്രീം കോടതി വിധി വന്ന് ആറ് വർഷങ്ങൾക്ക് ശേഷവും അയോധ്യയിലെ നിർദിഷ്ട ധന്നിപൂർ പള്ളി നിർമാണം ഇതുവരെ ആരംഭിച്ചില്ല. സുപ്രീം കോടതിയുടെ വിധി പ്രകാരം, അയോധ്യ പട്ടണത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ധന്നിപൂരിലാണ സുന്നി വഖഫ് ബോർഡിന് പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ ഭൂമി അനുവദിച്ചത്.

പള്ളി നിർമ്മാണത്തിനായി ഒരു ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. പള്ളി സമുച്ചയത്തിൽ മ്യൂസിയമടക്കമുള്ള സൗകര്യമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നിർദിഷ്ട ആധുനിക മോഡലിന് സമുദായത്തിനുള്ളിൽ നിന്ന് തന്നെ എതിർപ്പുയർന്നിരുന്നു. തുടർന്ന് പരമ്പരാ​ഗത ശൈലിയിൽ പള്ളി നിർമിക്കാനും തീരുമാനമായി. അയോധ്യ വികസന അതോറിറ്റി (ADA) നിർദ്ദിഷ്ട പള്ളിയുടെ പ്ലാനിന് അനുമതി നൽകിയതുമില്ല. അഗ്നിശമന വകുപ്പ് വിസമ്മതിക്കുകയും നിരവധി എതിർപ്പുകൾ ഉന്നയിക്കുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. പുതുക്കിയ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഈ മാസം അവസാനം എഡിഎയ്ക്ക് സമർപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. 

എഡിഎ അനുമതി നൽകിയതിനുശേഷം പ്ലാൻ തയ്യാറായിക്കഴിഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ 2026 ഏപ്രിലിൽ ആരംഭിച്ചേക്കാമെന്ന് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. അതേസമയം, പള്ളിയുടെ നിർമ്മാണത്തിലെ കാലതാമസത്തിൽ സമുദായം ആശങ്കപ്പെടുന്നില്ലെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ടൈറ്റിൽ കേസുകളിലെ പ്രധാനിയായ ഇഖ്ബാൽ അൻസാരി പറഞ്ഞു. ധന്നിപൂരിൽ ഒരു പള്ളി പണിയേണ്ട ആവശ്യമില്ല. അയോധ്യയിൽ എല്ലാ മതസ്ഥർക്കും ആരാധനാലയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ നിന്നുള്ള മുസ്ലീങ്ങളിൽ ഭൂരിഭാഗവും അയോധ്യയിൽ നിന്ന് വളരെ അകലെയുള്ള ധന്നിപൂർ പള്ളിയിൽ പ്രാർത്ഥന നടത്താൻ വരാൻ സാധ്യതയില്ലെന്ന് അയോധ്യ വഖഫ് കമ്മിറ്റി ഭാരവാഹി പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, എ.ഡി.എ അനുമതി ലഭിച്ചതിന് ശേഷം പള്ളി നിർമ്മാണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്