'അഞ്ചുലക്ഷത്തിന് റെയില്‍വേയില്‍ ജോലി'; യുവാവിനെ പറ്റിച്ച് പണം തട്ടിയ സ്ത്രീക്കെതിരെ കേസ്

Published : Mar 07, 2025, 10:02 AM IST
'അഞ്ചുലക്ഷത്തിന് റെയില്‍വേയില്‍ ജോലി'; യുവാവിനെ പറ്റിച്ച് പണം തട്ടിയ സ്ത്രീക്കെതിരെ കേസ്

Synopsis

രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയ യുവാവ് പരാതി നല്‍കുകയായിരുന്നു.

താനെ: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 42 കാരിക്കെതിരെ കേസെടുത്ത് പൊലീസ്. ജോലി ലഭിക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 3.2 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയാണ് സ്ത്രീ യുവാവില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും മുന്‍കൂറായി 3.2 ലക്ഷം കൈപ്പറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡില്‍ നിന്ന് ലഭിച്ച നിയമന ഉത്തരവാണെന്ന് പറഞ്ഞ് ഇവര്‍ നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് മനസിലാക്കിയ യുവാവ് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കല്യാണ്‍ പൊലീസ് കേസ് എടുത്തു. വഞ്ചനയ്ക്കും വ്യാജരേഖ ഉണ്ടാക്കിയതിനുമാണ് കേസ്. 

Read More: വിദേശ ജോലിക്ക് പണം നല്‍കി, കിട്ടാതായപ്പോള്‍ പരാതി; രണ്ടരക്കോടി തട്ടിയ പ്രതികള്‍ അറസ്റ്റില്‍
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച